parishath

കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 30 ശതമാനം മാർക്ക് നിബന്ധന ഏർപ്പെടുത്താനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം കേരളത്തിൽ ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസം കൈവരിക്കുകയെന്ന ലക്ഷ്യത്തിന് വലിയ തിരിച്ചടി നൽകുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാതല സെമിനാർ കുറ്റപ്പെടുത്തി. യുറിക്ക എഡിറ്റർ കെ.ആർ. അശോകൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ.കെ.രമേശൻ ചർച്ചകൾക്ക് നേതൃത്വം നൽകി. ജില്ലാ വിദ്യാഭ്യാസ സമിതി ചെയർമാൻ പി.പി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.ഹരിദാസ്, വി.ടി. കാർത്ത്യായനി, പി.പി രാജൻ എന്നിവർ സംസാരിച്ചു. കൺവീനർ കെ.കെ.രാഘവൻ സ്വാഗതം പറഞ്ഞു.