mvijin

പരിയാരം: കുഞ്ഞിമംഗലത്തിന്റെ വിവിധ ഭാഗങ്ങളിലായി 23 പേർക്ക് കുറുക്കന്റെ കടിയേറ്റു. മൂശാരിക്കൊവ്വൽ, കുതിരുമ്മൽ മാട്ടുമ്മൽ കളരി, വണ്ണച്ചാൽ പ്രദേശത്തുള്ളവർക്കാണ് പരിക്കേറ്റത്. കാൽനടയാത്രക്കാരുൾപ്പെടെയുള്ളരെയാണ് കുറുക്കൻ കടിച്ചുപരിക്കേൽപ്പിച്ചത്.

കമലാക്ഷി (56), രാജൻ (56), പ്രജിത്ത് (35), കുഞ്ഞമ്പു (85), സജീവൻ (49), കമലാക്ഷി (70), കൃഷ്ണൻ (72), ചന്ദ്രൻ (63), യു.ദാമോദരൻ (72), കരുണാകരൻ (72), ശ്രീജ (46), ദീപ (45) ഉമ(39), സുഷമ(46), തമ്പായി(67), വിഘ്‌നേഷ(34)്, ഷൈനി(28), സതീശൻ(46), യശോദ(64), സുധാകരൻ(47) അരുൺ(25) എന്നിവരെ പരിക്കുകളോടെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു പയ്യന്നൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇവരെ മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നു.

ആക്രമണം പുലർച്ചെ മുതൽ

ഇന്നലെ രാവിലെ ആറരയോടെയായിരുന്നു റോഡിലിറങ്ങിയ കുറുക്കൻ ആളുകളെ ആക്രമിച്ചുതുടങ്ങിയത്. പത്രവിതരണത്തിനിടെയാണ് പ്രജിത്തിന് കടിയേറ്റത്. ബഹളംകേട്ട് വീടിന് പുറത്തിറങ്ങിയ ചിലർക്കും കടിയേറ്റു. നാട്ടുകാർക്കിടയിൽ ഭീതിപരത്തി വിഹരിക്കുന്ന കുറുക്കനെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. കുറുക്കന്റെ കടിയേറ്റ് പരിക്കേറ്റവരെ എം.വിജിൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ചു. .