anthoor

തളിപ്പറമ്പ്: ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി.എസ്.ജി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വയോജന സൗഹൃദ പരിപാടി "പാട്ടും പറച്ചിലും മുതിർന്ന പൗരന്മാരുടെ ദിനാചരണ പരിപാടിയുടെ ഭാഗമായി നടന്നു. കെൽകോ ഹാളിൽ നടന്ന സംഗമം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ആമിനയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എം.വി. ജനാർദ്ദനൻ മുഖ്യാതിഥിയായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളിധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, സി ഡി.എസ് ചെയർപേർസൺ കെ.പി.ശ്യാമള, സെക്രട്ടറി പി.എൻ.അനീഷ്, വാർഡ് കൗൺസിലർ എം.പി. നളിനി എന്നിവർ സംസാരിച്ചു. കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. മെമ്പർ സെക്രട്ടറി പി.പി. അജീർ ചടങ്ങുകൾക്ക് സ്വാഗതവും ജെൻഡർ കമ്മ്യൂണിറ്റി കൗൺസിലർ എം.എം.അനിത നന്ദിയും രേഖപ്പെടുത്തി.