ansmaranm-kunhikannan

പെരിയ : സി.പി. എം ചാലിങ്കാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സി.കുഞ്ഞിക്കണ്ണൻ അനുസ്മരണം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ.രാജ് മോഹനൻ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പ്രൊഫസർ മനോജ് പട്ടാനൂർ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ഷാജി എടമുണ്ട അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.വി.കരിയൻ, ജ്യോതി ബസു, എൻ.ബാലകൃഷ്ണൻ, പുല്ലൂർ ലോക്കൽ സെക്രട്ടറി വി.നാരായണൻ , അമ്പലത്തറ ലോക്കൽ സെക്രട്ടറി കെ.വി.അനൂപ് എന്നിവർ സംസാരിച്ചു. ചാലിങ്കാൽ ബ്രാഞ്ച് സെക്രട്ടറി വി.നിതീഷ് സ്വാഗതവും ചാലിങ്കാൽ ലോക്കൽ കമ്മിറ്റി അംഗം സി കെ.വിജയൻ നന്ദിയും പറഞ്ഞു.