കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളി കോൺഗ്രസ് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് കെ കെ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി വിഹിതം ഉയർത്തുക, അനുബന്ധ തൊഴിലാളി വിഹിതം 50 രൂപയായി വർദ്ധിച്ച നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ആർ.ഗംഗാധരൻ , പി.വി.സുരേഷ് , കെ.ബാലകൃഷ്ണൻ, കെ.മനോഹരൻ, ജി.നാരായണൻ, ശംഭു ബേക്കൽ, വി.ഗോപി, എം.കുഞ്ഞുകൃഷ്ണൻ, കെ.പി.ബാലകൃഷ്ണൻ, അശോക് ഹെഗ് ഡെ, കെ. രവീന്ദ്രൻ, പി.കെ.ലത, ബി.സുധീന്ദ്രൻ ,ടി.വി.മനോഹരൻ , ശരത്ത് മരക്കാപ്പ്, എം.ഭരതൻ, വിജയൻ കീഴൂർ, കുഞ്ഞികൃഷ്ണൻ മാടായി,പി.വി.വേണു,കെ.പി.ബാബു,കെ രാജേഷ് , എ.പുരുഷോത്തമൻ, കെ.മുകുന്ദൻ, രേഷ്മ ഉണ്ണികൃഷ്ണൻ മാടായി, കെ.ഷാജിക എന്നിവർ സംസാരിച്ചു. പ്രദീപം തുരുത്തി സ്വാഗതവും രാജേഷ് കീഴൂർ നന്ദിയും പറഞ്ഞു.