പഴയങ്ങാടി:ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ഒ.വി.നാരായണൻ സ്മാരക ഓഡിറ്റോറിയത്തിന്റെയും നവീകരിച്ച ടി.പി സ്മാരക മന്ദിരത്തിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സി പി.എം ജില്ലാ സെക്രട്ടറി എ.വി.ജയരാജൻ അദ്ധ്യക്ഷത വഹിക്കും.സി പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ,പി.കെ.ശ്രീമതി,സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, എം.വിജിൻ എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗം കെ.പത്മനാഭൻ എന്നിവർ സംബന്ധിക്കും. അലോഷിയുടെ സംഗീത പരിപാടിയും ഇതോടനുബന്ധിച്ചുണ്ടാകും. വാർത്താസമ്മേളനത്തിൽ മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി വി.വിനോദ്, കെ.പി.മോഹനൻ,കെ.ചന്ദ്രൻ, സി വി.കുഞ്ഞിരാമൻ, എൻ.വി.രാമകൃഷ്ണൻ, സി ഒ.പ്രഭാകരൻ, കെ.വി.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.