photo-

പഴയങ്ങാടി:അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പഴയങ്ങാടി താലൂക്ക് ആശുപത്രി

സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. സമരത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി . യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹൻ ഉദ്ഘാടനം ചെയ്തു.ദിവസേന 500 ഓളം രോഗികൾ എത്തുന്ന പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. പല ദിവസങ്ങളിലും സമാനമായ സാഹചര്യമാണ് ഉണ്ടാവുന്നതെന്ന് ആരോപണമുയരുന്നതിനിടയിലാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. ആശുപത്രി സൂപ്രണ്ടുമായി ചർച്ച നടത്തിയതിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ചു. അക്ഷയ് പറവൂർ, പി.പി.രാഹുൽ, സുധീഷ് വെള്ളച്ചാൽ, വിജേഷ് മാട്ടൂൽ, സന്ദീപ് പാണപ്പുഴ,ജിതേഷ് ചൂട്ടാട്, ഷോബിത്ത് ഏഴോം , ശ്രീരാഗ് മാടായി,സുഫൈൽ സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.