തലശ്ശേരി : മുസ്ലിം സർവീസ് സൊസൈറ്റി ചമ്പാട് യൂണിറ്റ്കൺവൻഷൻ മേലെ ചമ്പാട് തുണ്ടിയിൽ എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ചു. അറബിക് ടാലെന്റ് ടെസ്റ്റിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ചോതാവൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആസിയ മെഹ്റിനെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.എം.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗം എം.ടി.കെ.മുഹമ്മദ് ഉപഹാരം നൽകി.എ.കെ.ഇസ്മായിൽ സ്വാഗതം പറഞ്ഞു. ഡോ. പി.മുഹമ്മദ്, പി.സി ഖാദർ കുട്ടി, പി.പി.ഖാസിം, വി.ടി.ഉസ്മാൻ മാസ്റ്റർ, നസീർ ഇടവലത്ത്, എ.കെ.അബ്ദുൽ ലത്തീഫ് , റഫീക്ക് പാറയിൽ തുടങ്ങിയവർ സംസാരിച്ചു. പി.കെ.ഫൈസൽ, ജലീൽ ചമ്പാട്, ഇസ്മായിൽ സലീനാസ്, പി.ഇ.അഷ്റഫ്, ടി.ടി.അസ്‌ക്കർ നേതൃത്വം നൽകി.