പയ്യാവൂർ: കർഷക ദിനാചരണത്തിന്റെ ഭാഗമായി വൈ.എം.സി എ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധിയിലെ യുവ ജൈവ കർഷകരായ നെല്ലിക്കുറ്റിയിലെ റോബി ഇലവുങ്കൽ,വലിയപറമ്പിലെ റോബിൻ അഴകത്ത്, ചെമ്പേരി ഇടമനയിലെ സ്വദേശി സജിത്ത് കടൂക്കുന്നേൽ എന്നിവരെ അവരുടെ വീടുകളിലെത്തി ആദരിച്ചത്. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, സ്ഥിരം സമിതി അധ്യക്ഷ പൗളിൻ തോമസ്,ചെമ്പേരി വൈ.എം.സി എ പ്രസിഡന്റ് ജോമി ചാലിൽ, റീജണൽ ലീഡർ ജോസ് മേമടം, മുൻ പ്രസിഡന്റ് ബിജു തയ്യിൽ, ബാബുക്കുട്ടി കടുകന്മാക്കൽ, സജിത്ത് കൊച്ചുപറമ്പിൽ, വൈ.എം.സി എ സബ് റീജണൽ മീഡിയ കോ ഓർഡിനേറ്റർ ടോമി ചാമക്കാലയിൽ, സുദീപ് കടൂക്കുന്നേൽ, ഷീൻ വേലിയ്ക്കകത്ത്, ഡോമിനിക്ക് നാഗത്തിങ്കൽ, ട്രഷറർ സന്ദീപ് കടൂക്കുന്നേൽ, സെക്രട്ടറി ആന്റണി മായയിൽ എന്നിവർ പങ്കെടുത്തു.