solar-plant

കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമപഞ്ചായത്തിലെ വെള്ളൂടയിൽ ക്ഷേത്രത്തിന് സമീപത്തായി സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെയാണ് കമ്പനി പ്രതിനിധികളെ വാർഡ് മെമ്പർ കെ.വേലായുധന്റെ നേതൃത്വത്തിലുള്ള ഒരുസംഘം തടഞ്ഞത്. ഇവരെ പിന്നീട് പൊലീസ് നീക്കി. ആർ.എസ്.എസ് ജില്ലാ കാര്യവാഹ് ബാബു അഞ്ചാം വയൽ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ് , ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത്, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ബി.എം.എസ് നേതാവ് ഭാസ്‌ക്കരൻ ചെമ്പിലോട്ട്, അശോകൻ മുട്ടത്തിൽ, കുഞ്ഞിക്കണ്ണൻ കാനത്തിൽ, സത്യൻകാനത്തിൽ എന്നിവരാണ് സമരത്തിന് നേതൃത്യം നൽകിയത്.