working-women-march

കാഞ്ഞങ്ങാട്: കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ വർക്കിംഗ് വിമൻസ് കോഓർഡിനേഷൻ (സി ഐ.ടി.യു)ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മാർച്ചും പ്രതിഷേധ യോഗവും നടത്തി.തിയ കോട്ട മാന്തോപ്പ് മൈതാനിയിൽ നിന്നും പ്രതിഷേധ മാർച്ച് ആരംഭിച്ച മാർച്ച് കാഞ്ഞങ്ങാട് നഗരത്തിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധ യോഗം സി ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി. വി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പി.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ബി.ശോഭ, ഇ.രമണി, കെ.വി.രാഗിണി, കെ.ശോഭ ലത, പി.പുഷ്പ,കെ.വി.തങ്കമണി, രശ്മി നാരായണൻ എന്നിവർ സംസാരിച്ചു. കോ ഓർഡിനേഷൻ ജില്ലാ കൺവീനർ പി.ജാനകി സ്വാഗതം പറഞ്ഞു.