പെരിയ: ഡോ.അംബേദ്കർ ആർട്സ് ആന്റ് സയൻസ് കോളേജിൽ ലോക ഫോക്‌ലോർ ദിനത്തോടനുബന്ധിച്ച് ഫോക്‌ഫെസ്റ്റ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ നാടൻപാട്ട് കലാകാരനും ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറ ഉദ്ഘാടനം ചെയ്തു.കോളേജ് ഫോക്‌ലോർ ക്ലബ്ബ് പ്രസിഡന്റ് എ.കെ.ചന്ദ്രമതി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജയചന്ദ്രൻ കീഴോത്ത്, അഡ്മിനിസ്‌ട്രേറ്റർ ബിപുലാറാണി, കോളേജ് അഡ്മിനിസ്‌ട്രേറ്റർ കെ.വി.സാവിത്രി , ഐ.ക്യു.എ.സി. കോർഡിനേറ്റർ പി.അഭിലാഷ് , കോളേജ് യൂണിയൻ ചെയർപേഴ്സൺ കതീർത്ഥ തുടങ്ങിയവർ സംസാരിച്ചു. കെ.വി.രഞ്ജിത സ്വാഗതവും സി കെ.സ്മിത നന്ദിയും പറഞ്ഞു. തുടർന്ന് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് കലാകാരികളുടെ ചെണ്ടമേളം, നാടൻപാട്ടുകൾ, അലാമിക്കളി, നൃത്ത ശീലും, കോളേജ് ഫോക്‌ലോർ ക്ലബ്ബ് അംഗങ്ങളുടെ നാടൻപാട്ട്, മാപ്പിളപ്പാട്ട് എന്നിവ അരങ്ങേറി.