photo-1

കണ്ണൂർ:നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസെഷൻ നിർദേശാനുസരണം സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ഐ .ഇ. സി വിഭാഗത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ മൂന്നാമത്തെ കെ.എസ്.ആർ.ടി.സി പര്യടന സ്വീകരണ ബോധവൽക്കരണ പരിപാടി ചാലോട് ബസ് സ്റ്റാൻഡിൽ കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.മിനി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് മാനേജർ സി.നമിത, കീഴല്ലൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.അശ്വിൻ , എച്ച്.ഐ. ബാബുരാജ് ,ജില്ലാ പഞ്ചായത്ത് മൈഗ്രന്റ് സുരക്ഷ പ്രൊജക്ട് കൗൺസലർ കെ.സായൂജ് എന്നിവർ പ്രസംഗിച്ചു. പൊതുജനങ്ങൾക്കായി സൗജന്യ എച്ച്.ഐ.വി പരിശോധന, ബോധവത്ക്കരണ ലഘുലേഖ വിതരണം, മട്ടന്നൂർ പഴശ്ശിരാജ കോളേജിലെ വിദ്യാർത്ഥികളുടെ ബോധവൽക്കരണ ഫ്ളാഷ് മോബ് എന്നീ പരിപാടികളുമുണ്ടായിരുന്നു.