പയ്യന്നൂർ: സി പി.എം കരുവാച്ചേരി , കരുവാച്ചേരി പടിഞ്ഞാറ് ബ്രാഞ്ചുകൾക്കായി പുതുതായി നിർമ്മിച്ച പി.കണ്ണൻ നായർ മന്ദിരം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയറ്റംഗം ടി.ഐ.മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.സന്തോഷ് പതാക ഉയർത്തി. ജില്ല കമ്മിറ്റിയംഗം സി കൃഷ്‌ണൻ ഫോട്ടോ അനാഛാദനം ചെയ്തു. സംസ്ഥാന ചലച്ചിത്ര ജൂറി പരാമർശം നേടിയ കെ.സി കൃഷ്‌ണനെ ജില്ല കമ്മിറ്റിയംഗം വി.നാരായണൻ ആദരിച്ചു.വി. കുഞ്ഞികൃഷ്ണൻ, പി.വി.കുഞ്ഞപ്പൻ, സരിൻ ശശി, കെ.രാഘവൻ, ടി.വിശ്വനാഥൻ, എം.ആനന്ദൻ, എം.പ്രദീപൻ സംസാരിച്ചു. ടി.വി.വിനോദ് കുമാർ സ്വാഗതവും കെ.വി.പ്രദീപൻ നന്ദിയും പറഞ്ഞു.