
ഇരിട്ടി: ആറളം ഫാമിൽ തൊഴിലിടത്തിൽ കാട്ടുപന്നിയുടെ അക്രമത്തിൽ സ്ത്രീ തൊഴിലാളിക്ക് മാരകമായി പരിക്കേറ്റു. ആറളം ഒൻപതാംബ്ലോക്കിലെ മനോജിന്റെ ഭാര്യ നിഷക്കാണ് (42) പരിക്കേറ്റത്. പന്നിയുടെ കുത്തേറ്റ് കാലിലെ തുടയിൽ സാരമായി പരിക്കേറ്റ നിഷയെ ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്കും മാറ്റി.
ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. കാർഷികഫാമിന്റെ അധീനതയിലുള്ള അണുങ്ങോട് എട്ടാംബ്ലോക്കിൽ ജോലിചെയ്യുന്നതിനിടെയാണ് കാട്ടു പന്നി ആക്രമിച്ചത്. കാട്ടാന ശല്യം രൂക്ഷമായ ഇവിടെ നേരത്തെയും നിരവധി തവണ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. നേരത്തെ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരു ആദിവാസി സ്ത്രീ ആറളം ഫാമിൽ മരിച്ചിരുന്നു.