profoser

പെരിയ: കേരള കേന്ദ്ര സർവകലാശാല ഭാഷാ ശാസ്ത്ര വിഭാഗം, കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രം, നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് എന്നിവർ സംയുക്തമായി നിർമിത ബുദ്ധിയും ദ്രാവിഡ ഭാഷാ ശാസ്ത്രവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദ്ദേശീയ സെമിനാർ സമാപിച്ചു. സമാപനസമ്മേളനം കേന്ദ്ര സർവകലാശാല സ്‌കൂൾ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ ഡീൻ പ്രൊഫ.ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ പ്രൊഫ.എ.മാണിക്കവേലു അദ്ധ്യക്ഷത വഹിച്ചു. ബഹുഭാഷാ പഠന കേന്ദ്രം ഡയറക്ടർ ഡോ. എ.എം.ശ്രീധരൻ, ഭാഷാ ശാസ്ത്ര വിഭാഗം അദ്ധ്യക്ഷൻ ഡോ.എസ്.തെന്നരശു, ഡോ.അനുശ്രീ ശ്രീനിവാസൻ, ഡോ.പളനി രാജൻ, ഡോ.സംനയ് ചിങ് എന്നിവർ സംസാരിച്ചു പ്രൊഫ.ജെ.എസ് ജയസുധ, ഡോ.വി.കുമാർ, ഡോ.അപർണ, ടി.മോളി വർഗീസ്, അശ്വതി തുടങ്ങിയവർ പ്രബന്ധങ്ങളവതരിപ്പിച്ചു.