പെരിങ്ങോം: കേരള ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്സിനെ ഏതു ദുരന്ത മുഖങ്ങളിലും യശസ്സോടെ നമുക്ക് കാണാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരിങ്ങോം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ.പദ്മകുമാർ, അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൺസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം.ഉണ്ണികൃഷ്ണൻ (പെരിങ്ങോം-വയക്കര ), കെ.എഫ്.അലക്സാണ്ടർ (ചെറുപുഴ), എം.വി.സുനിൽകുമാർ ( കാങ്കോൽ-ആലപ്പടമ്പ), ഡി.ആർ.രാമചന്ദ്രൻ ( എരമം -കുറ്റൂർ ), കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി മോഹൻ തുടങ്ങിയവർ സംസാരിച്ചു.