pinarai-edu

പിണറായി എഡ്യൂക്കേഷൻ ഹബ്ബ് ശിലാസ്ഥാപനം നടത്തി

പിണറായി( കണ്ണൂർ): സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖല അഭിവൃദ്ധിപ്പെടുത്താനുള്ള പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ വിദേശത്തു നിന്ന് വിദ്യാർത്ഥികൾ കേരളത്തിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന പിണറായി എഡ്യൂക്കേഷൻ ഹബിന്റെ ശിലാസ്ഥാനം നിർവഹിക്കുകയായിരുന്നു

അദ്ദേഹം.
കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോകുന്ന കുട്ടികൾ ഇന്ത്യയിലെ ആകെ കണക്കിന്റെ നാല് ശതമാനമാണ്.

67% പേരും പഞ്ചാബ്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കർണാടക തുടങ്ങിയ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ സംസ്ഥാനങ്ങളിൽ മികച്ച വിദ്യാഭ്യാസമില്ലെന്ന് പറയാൻ പറ്റുമോ. രാജ്യത്തെ മികച്ച 100 കോളേജുകളുടെ ആദ്യത്തെ റാങ്കിനുള്ളിൽ സംസ്ഥാനത്തെ 16 കോളേജുകൾ ഉൾപ്പെട്ടിട്ടുണ്ട്. റാങ്കിംഗിൽ ഉൾപ്പെട്ട 300 കോളജുകളിൽ 71 എണ്ണം

കേരളത്തിലാണ്. ഈ വർഷം 2600 ഓളം വിദേശ വിദ്യാർത്ഥികളുടെ അപേക്ഷ കേരളത്തിലെ സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുണ്ട്. കുസാറ്റിൽ 1590 വിദേശ വിദ്യാർത്ഥികൾ പഠിക്കുന്നു. എം.ജി സർവ്വകലാശാലയിൽ 855 വിദേശ വിദ്യാർത്ഥികളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. അനാവശ്യ ഉത്കണ്ഠ പരത്താൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നു. വിദ്യാർത്ഥിയുടെ ഉള്ളം കൈയിൽ ലോകത്തെക്കുറിച്ചുള്ള വിവരമുണ്ട്. എവിടെ പോകണമെന്നത് ആ കുട്ടിയാണ് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷതഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. പദ്ധതി ഭൂമിയോട് ചേർന്ന് 2000 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമ്മിക്കുന്നുണ്ട്.