twins

ധർമ്മശാല: കൊട്ടിയൂർ അമ്പലത്തിന് സമീപം ഒട്ടപ്ലാവിലെ ഇരട്ടസഹോദരങ്ങൾ ഹരിത്ത്നാഥും ഷരത്ത്നാഥും പൊലീസ് സേനയിൽ പ്രവേശിച്ചതും ഒരുമിച്ച്. ഇന്നലെ മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിൽ നടന്ന പാസിംഗ് ഔട്ട് പരേഡിലാണ് ഇരുവരും സേനയുടെ ഭാഗമായത്.

ഇരുവരും ബി.ബി.എ ബിരുദധാരികളാണ്. ഇരിട്ടിയിലെ കോച്ചിംഗ് സെന്ററിൽ ഒരുമിച്ചായിരുന്നു പി.എസ്.സി പരീക്ഷാപരിശീലനം. ഡ്രൈവറായ കോലാട്ട് രഘുനാഥൻ-സുധ ദമ്പതികളുടെ മക്കളാണ്. സഹോദരി ഹരിദനാഥ്.