കാഞ്ഞങ്ങാട്: സാമൂഹ്യ പരിഷ്കർത്താവ് അയ്യൻകാളിയുടെ 162ാം ജൻമദിനം 28ന് വിവിധ പരിപാടികളോടെ ആഘോ
ഷിക്കുവാൻ ഭാരതീയ ദളിത് കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു.വൈകുന്നേരം മൂന്നിന് കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ജന്മദിന റാലി മാന്തോപ്പ് മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തും. ദളിത് കോൺഗ്രസ് ജില്ലാ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തൃക്കരിപ്പൂരിലെ ഷാജി തൈക്കീലിനെ ചുമതലപ്പെടുത്തി. ജില്ലാകമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി.രാമന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മോഹനൻ, സംസ്ഥാന സെക്രട്ടറി കെ.ദിലീപ് കുമാർ, സുധാകരൻ കൊട്ടറ, സജീഷ് കൈതക്കാട്, എള്ളത്ത് കുഞ്ഞികൃഷ്ണൻ, കുഞ്ഞികൃഷ്ണൻ പിലിക്കോട്, സുന്ദരം കുറിച്ചിക്കുന്ന്, സംസാരിച്ചു.