തൃക്കരിപ്പൂർ: കാലിക്കടവിൽ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർകോട് ജില്ലാ ടീമുകളെ വെള്ളിക്കോത്ത് എം.പി.എസ് ജി.വി.എച്ച് എസ്.എസിലെ
ഐറിൻ റോസ് സോജനും ഉദുമ ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിയായ കെ.അതുൽകൃഷ്ണയും നയിക്കും. അൻവിത അജയ്, സൂര്യ ഗായത്രി, പി.വി.ദിൽഷ, പി.വി.ദിൽന, എ.കെ.തീർത്ഥ, അക്ഷിത ഗണേഷ്, ടി.കെ.ഹൃദ്യനാഥ്, ദിയ സുരേഷ്, സി ശ്രീനന്ദ എന്നിവരാണ് വനിതാ ടീമംഗങ്ങൾ. സോജൻ ഫിലിപ്പ് പരിശീലകനും ജെറീന ജോണി ടീം മാനേജറുമാണ്. കെ.ശ്രാവൺ, ഐറിൻ ഫിലിപ്പ് സോജൻ, ടി.ആരുഷ്, യു.വിഗ്നേഷ്, കെ.വിഷ്ണു, സി എച്ച്.മുഹമ്മദ് ഷവാദ്, പി.സിബിൻ സണ്ണി, കെ.മുഹമ്മദ് അയാസ്, മുഹമ്മദ് മുസ്തഫ ഷെഫീഖ് എന്നിവരാണ് ആൺകുട്ടികളുടെ ടീമിലുള്ളത്. എൻ.കെ.പി. ഇർഷാദ്(പരിശീലകൻ), ടി.നിഷാന്ത്(മാനേജർ).