കാഞ്ഞങ്ങാട് : ബേക്കൽ, ഹോസ്ദുർഗ്ഗ് എന്നീ ബി.ആർ.സി പരിധിയിലെ യുവ പ്രഭതികളായ കുട്ടിക്ക് ശാസ്ത്ര നൈപുണി അന്വേഷണാത്മകത, സർഗ്ഗാത്മകത, വിശകലന ചിന്ത എന്നിവ വളർത്തിയെടുക്കുന്നതിനു വേണ്ടി മൂന്ന് ദിവസത്തെ നോൺ റസിഡൻഷ്യൽ ശില്പശാല പടന്നക്കാട് കാർഷിക സർവ്വകലാശാലയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് എന്റെമോളജി മേധാവി ഡോ.കെ.എം. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ.കെ.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബേക്കൽ ബി.ആർ.സി ബി.പി.സി കെ.എം.ദിലീപ് കുമാർ മുഖ്യാതിഥിയായി. കെ.ഡിസ്‌ക് ജില്ലാ എക്സിക്യൂട്ടീവ് എം.സൗമ്യ സംസാരിച്ചു. ഹോസ്ദൂർഗ് ബി.ആർ.സി ട്രെയിനർ പി.രാജഗോപാലൽ സ്വാഗതവും സി ആർ.സി കോഓഡിനേറ്റർ യു.വി.സജീഷ് നന്ദിയും പറഞ്ഞു.