optometr

കാഞ്ഞങ്ങാട്: ദേശീയാരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ ദേശീയ നേത്രദാനപക്ഷാചരണ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ) ,ദേശീയാരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാമദാസ് നിർവ്വഹിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ ,ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്.സയന , സീനിയർ ഒപ്‌റ്റോമെട്രിസ്റ്റുമാരായ സുരേഷ് കുമാർ, ഉഷാകുമാരി, എം.എൽ.എസ്.പി നഴ്സുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ഒഫ്താൽമോളജിസ്റ് ഡോ.എസ് അപർണ്ണ നീലേശ്വരം താലൂക്കാശുപത്രി ഒപ്ട്രാമെട്രിസ്റ്റ് അജീഷ് കുമാർ എന്നിവർ ക്ളാസെടുത്തു.