പയ്യന്നൂർ : സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിനിന്റെ ജില്ലാതല സമാപനം പയ്യന്നൂരിൽനഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ഗവ.താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഇ.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ലൈൻ സുരക്ഷാ പ്രൊജക്ട് ഡയരക്ടർ മോഹനൻ മാങ്ങാട് പദ്ധതി വിശദീകരിച്ചു. ട്രാൻസ്ജെൻഡർ ആക്ടീവിസ്റ്റ് സന്ധ്യ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ.സന്തോഷ്‌കുമാർ, സി.പി.വരുൺ കുമാർ സംസാരിച്ചു. എയിഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന ഐ.ഇ.സി. വാനിൽ എക്സിബിഷൻ, ബോധവൽക്കരണ നോട്ടീസ് വിതരണം, കൗൺസിലിംഗ്, സൗജന്യ രക്ത പരിശോധന നടത്തി.വാൻ ഇന്ന് ) കാസർകോട് ജില്ലയിൽ പര്യടനം നടത്തും.