ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മെറിറ്റ് ഡേയോടനുബന്ധിച്ച് ബിരുദദാന ചടങ്ങും സ്ഥാപക മാനേജരും മന്ത്രിയുമായിരുന്ന കെ.പി.നൂറുദ്ദീൻ അനുസ്മരണവും അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ആർ.സ്വരൂപ, സിൻഡിക്കേറ്റ് മെമ്പർ കെ.വി.പ്രമോദ് കുമാർ,ഐ.ക്യൂ.എ.സി കോഡിനേറ്റർ ഡോ.കെ.അനീഷ് കുമാർ, വൈ.വൈ.മത്തായി, സത്യൻ കൊമ്മേരി, സുരേഷ് ബാബു, ഫിസിക്സ് എച്ച്.ഒ.ഡി.സി.വി. സന്ധ്യ, ഡോ. കെ. ജിതേഷ്, സി. ഗീത, കെ. ഹിമ, സി.കെ. മഞ്ജു, എം.സി. സീനിയ മോൾ , വി. കെ. സന്തോഷ് കുമാർ, ഡോ. ആർ. ബിജമോൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുൻവർഷം വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നും ബിരുദം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഉന്നത വിജയികളായ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.