തലശ്ശേരി:ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കൗൺസിലും സംസ്ഥാനതല പുരസ്‌കാര വിതരണവും തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്നു. പൊതു വിദ്യാഭ്യാസ ഡയരക്ടർ എസ്.ഷാനവാസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സ്‌കൗട്ട് വൈസ് പ്രസിഡന്റുമാരായ സലാഹുദ്ദീൻ, പി.അനിത, എ.ആർ.സി ബാലചന്ദ്രൻ പാറച്ചോട്ടിൽ ,ജില്ലാ കമ്മീഷണർ പി.വിനോദ് എന്നിവർ സംസാരിച്ചു.പത്ത് വർഷത്തിലധികമായി സ്‌കൗട്ട് പ്രവർത്തനത്തിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുള്ള വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി അദ്ധ്യാപകരെ ചടങ്ങിൽ സംസ്ഥാനതല പുരസ്‌കാരം നൽകി ആദരിച്ചു.ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് അദ്ധ്യാപകരായ കെ.അനിൽകുമാർ, ആർ.അജേഷ് എന്നിവർ ചടങ്ങിൽ അവാർഡ് സ്വീകരിച്ചു.