shylaja

മട്ടന്നൂർ: മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മാലൂർ പഞ്ചായത്ത് പരിധിയിൽ രണ്ടുപേർക്ക് നിപ ലക്ഷണങ്ങൾ കണ്ടെത്തിയെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ എം.എൽ.എ. ഏതു തരത്തിലുള്ള വൈറസ് ബാധയുള്ളവർക്കും ഏകദേശം ഓരോ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. രോഗ ലക്ഷണങ്ങളോടെ പരിശോധനയ്ക്ക് എത്തുന്നവരിൽ എല്ലാ ടെസ്റ്റുകളും നടത്തുകയെന്നത് 2018 മുതൽ സ്വീകരിച്ചുവരുന്ന രീതിയാണ്. നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നും ഇവരുടെ ശ്രവ സാമ്പിളുകൾ കോഴിക്കോട്ടേക്ക് പരിശോധനയ്ക്ക് അയക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്ന ശേഷം കൂടുതൽ നടപടികൾ ആവശ്യമാണെങ്കിൽ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. രോഗികൾ ഗുരുതരാവസ്ഥയിലല്ലെന്നും ആശങ്ക വേണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.