മാഹി: മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ എം.എൽ.എയും കോൺഗ്രസ്സ് നേതാവുമായ പി.കെ.രാമനെ അനുസ്മരിച്ചു. ചൂടിക്കോട്ട രാജിവ്ഭവനിൽ ചേർന്ന അനുസ്മരണയോഗ ചടങ്ങ് രമേഷ് പറമ്പത്ത്. എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി.വിനോദൻ. ആശാലത ,കെ.സുരേഷ്,പി.ടി.സി.ശോഭ , നളനി ചാത്തു,അജയൻപൂഴിയിൽ, കെ.രവിന്ദ്രൻ, വി.വിജയൻ എന്നിവർ സംസാരിച്ചു. പി.കെ രാമന്റെ വസതിയിൽ നടന്ന പുഷ്പാർച്ചനയ്ക്ക് എ.പി.ശ്രീജ. ഷാജു കാനത്തിൽ, ജിജേഷ് ചാമേരി. കെ.സി മജിദ് ഹമിദ് ഹാജി, വി.പത്മനാഭൻ,വി.സി.രവിന്ദ്രൻ ശ്രീജയൻ,എന്നിവർ നേതൃത്വം നൽകി.
മാഹി ശ്രീകൃഷ്ണ ക്ഷേത്രം സ്ഥാപകൻ കൂടിയായ പി.കെ.രാമന്റെ സ്മൃതികുടീരത്തിൽ ക്ഷേത്രം ഭാരവാഹികൾ പുഷ്പാർച്ചന നടത്തി ക്ഷേത്രം പ്രസിഡന്റ് പി.പി.വിനോദ് അനുസ്മരണ ഭാഷണം നടത്തി.