പയ്യന്നൂർ : സർഗ്ഗ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ത്രിദിന പരിസ്ഥിതി ചലച്ചിത്രമേളയും ചലച്ചിത്ര പുരസ്കാര ജേതാക്കൾക്കുള്ള ആദരവും നാളെ ഗാന്ധി പാർക്കിന് സമീപമുള്ള വിദ്യാമന്ദിർ കോളേജിൽ നടക്കും. വൈകീട്ട് 5ന് പ്രസിഡന്റ് പി.എം.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി പ്രവർത്തകൻ വി.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രത്യേക ജൂറി പരാമശം ലഭിച്ച പി.പ്രേമചന്ദ്രൻ, കെ.സി കൃഷ്ണൻ , ഡോക്യുമെന്ററി സംവിധായകൻ ബാബു കാമ്പ്രത്ത് എന്നിവരെ എം.ടി.അന്നൂർ ആദരിക്കും. തുടർന്ന് ബാബു കാമ്പ്രത്തിന്റെ കൈപ്പാട് , കാനം എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. 27ന് വൈകീട്ട് 6ന് ബിഹൈന്റ് ദി മിസ്സ് , മദർ ബേർഡ് എന്നീ ചിത്രങ്ങളും 28ന് വൈകീട്ട് ബിഫോർ ദി ഫ്ലഡും പ്രദർശിപ്പിക്കും.