badminton

തൃക്കരിപ്പൂർ:സംസ്ഥാന സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് പിലിക്കോട് കാലിക്കടവിൽ തുടക്കമായി. ആൺകുട്ടികളുടെ ആദ്യമൽസരത്തിൽ കാസർകോട് കോട്ടയത്തെ പരാജയപ്പെടുത്തി ആദ്യജയം നേടി.മറ്റൊരു മത്സരത്തിൽ വയനാടിനെ കോഴിക്കോട് പരാജയപ്പെടുത്തി. പെൺകുട്ടികളുടെ വിഭാഗത്തിലും ആതിഥേയർ ജയത്തോടെ തുടങ്ങി. കോഴിക്കോടിനെയാണ് തോൽപ്പിച്ചത്.

ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിക്കും. ബോൾ ബാഡ്മിൻ്റൺ അസോസിയേഷൻ സംസ്ഥാന ചെയർമാൻ കെ.ബാബു ജോസഫ് മുഖ്യാതിഥിയാവും. സംസ്ഥാന പ്രസിഡന്റ് ടി.കെ.ഹെൻറി പതാക ഉയർത്തും.