dentel

മാഹി: പള്ളൂർ ഫ്ളയർ 2024ന്റെ ഭാഗമായി ഭിശേഷിക്കാരുടെ കൂട്ടായ്മയായ ആപ്തയും മാഹി ദന്തൽ കോളേജും സംയുക്തമായി പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സൗജന്യ ദന്താരോഗ്യക്യാമ്പ് സംഘടിപ്പിച്ചു. ഡോ.രഞ്ജിനി ജോർജ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ രക്ഷാധികാരി ഇ.എം.രേഖ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് വൈസ് ചെയർമാൻ ടി.ശ്രീനിവാസൻ ഉപഹാരം നൽകി.ട്രസ്റ്റ് ചെയർമാൻ ഡോ.മഹേഷ് പള്ളൂർ,ഡോ.സിദ്ധാർഥ്, ഡോ.വൈഷ്ണവി,എന്നിവർ സംസാരിച്ചു.ഭിന്നശേഷിക്കാർക്കുള്ള ട്രെയിൻ കൺസഷന്റെ ഫോം ആപ്ത പ്രസിഡന്റ് കെ.പി.ജോഷിത് വിതരണം ചെയ്തു.എം.കലയരശു, കെ.കെ.രജനി, കെ.പി. മനോഹരൻ, വി.വി.ഷംന, കെ.കൗസല്യ എന്നിവർ നേതൃത്വം നൽകി.ഫ്‌ളൈയർ ആഘോഷകമ്മിറ്റി ചെയർപേഴ്സൻ പി.വി.ലിഖിന സ്വാഗതവും ശ്രവണ വിഭാഗം കോ ഓർഡിനേറ്റർ ലതീഫ് ഈസ്റ്റ് പള്ളൂർ നന്ദിയും പറഞ്ഞു.