ചൊക്ലി:സി പി.എം സംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ചൊക്ലിയിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിന് സംഘാടകസമിതിയായി. മൊയാരം സ്മാരക മന്ദിരത്തിൽ ജില്ലകമ്മിറ്റി അംഗം കെ.കെ.പവിത്രൻ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കവിയൂർ രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സിറോഷ്ലാൽ ദാമോദരൻ സെമിനാറിനെക്കുറിച്ച് വിശദീകരിച്ചു. പൊന്ന്യംചന്ദ്രൻ, സി കെ.രമ്യ, നവാസ് പരത്തീന്റവിട, പവിത്രൻ മൊകേരി സംസാരിച്ചു. കെ.പി.വിജയൻ സ്വാഗതവും ടി.ടി.കെ ശശി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കവിയൂർ രാജഗോപാലൻ (ചെയർമാൻ), സി കെ.രമ്യ, ഡോ.എ.പി.ശ്രീധരൻ, ടി.ടി.വേണഗോപാൽ, ഡി.ദീപ്തി, പി.ദിനേശൻ (വൈസ്‌ചെയർമാൻ), കെ.പി.വിജയൻ (കൺവീനർ), ടി.ടി.കെ.ശശി, സിറോഷ്ലാൽ ദാമോദരൻ, സോഫിയമ്മ ജോസഫ്, ടി.കെ.സുരേഷ് (ജോ. കൺവീനർ), ഡോ.ടി.കെ.മുനീർ (ട്രഷറർ).