മാഹി: ബി.ജെ.പി മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ചാലക്കര റോയൽ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ മാഹി ഇൻ ചാർജ് എസ്. രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു, മഹിളാമോർച്ച മാഹി മണ്ഡലം പ്രസിഡന്റ് അർച്ചന ആലക്കൽ, ജനറൽ സെക്രട്ടറിമാരായ പി. പ്രബീഷ് കുമാർ, മഗിനേഷ് മഠത്തിൽ, വൈസ് പ്രസിഡന്റുമാരായ ത്രിജേഷ് കുമാർ, ഷാജി, പനത്തറ ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, വി. മധു, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ബൂത്ത് ചുമതല വഹിച്ചിരുന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ചും ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും ഡിസ്‌പ്ലേ സഹിതം ഡെമോൺസ്‌ട്രേഷനും ക്ലാസും നടന്നു. സെപ്തംബർ ഒന്നു മുതൽ പുതിയ മെമ്പർഷിപ്പ് വിതരണം ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.