yogam
ജനറൽ ബോഡി യോഗവും അനുമോദനവും അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാന പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന ക്ഷേത്രത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും അനുമോദനവും അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ദേവസ്ഥാന പ്രസിഡന്റ് കൊട്ടൻ കുഞ്ഞി അടോട്ട് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റ് വിവിധ പരീക്ഷകൾ തുടങ്ങി വിവിധ മേഖലകളിൽ ഉന്നത വിജയികളായവരെ പൊന്നാടയും ക്യാഷ് പ്രൈസും ഉപഹാരവും നൽകി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബാലകൃഷ്ണൻ വെള്ളിക്കോത്ത്, എ.വി. സഞ്ജയൻ, കെ. വത്സല, പ്രസിഡന്റ് എം.സജിന എന്നിവർ സംസാരിച്ചു. എം. ബാലൻ സ്വാഗതവും ടി. പി. കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരണവും വരവ് ചെലവ് കണക്ക് അവതരിപ്പിക്കലും നടന്നു. വയനാട് ദുരിതാശ്വാസ ഫണ്ടും കൈമാറി.