ചെറുവത്തൂർ: പി.എഫ് പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും മിനിമം പെൻഷൻ 9000 രൂപയാക്കണമെന്നും പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചെറുവത്തൂർ എ.കെ.ജി മന്ദിരത്തിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി കുഞ്ഞമ്പാടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി ഉണ്ണിക്കുട്ടൻ സംഘടനാ റിപ്പോർട്ട് അവതിരിപ്പിച്ചു. സി.ഐ.ടി.യു ചെറുവത്തൂർ ഏരിയ സെക്രട്ടറി കൈനി കുഞ്ഞിക്കണ്ണൻ, എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി. വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. കാര്യമ്പു റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. കമലാക്ഷൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.വി. കുഞ്ഞമ്പാടി (പ്രസിഡന്റ്), പി. കാര്യമ്പു (സെക്രട്ടറി), എം. രാമൻ (ട്രഷറർ).