തൃക്കരിപ്പൂർ: കാലിക്കടവ് സ്റ്റേഡിയത്തിൽ നടന്നു വരുന്ന സംസ്ഥാന സബ് ജൂണിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. സംഘാടക സമിതി അദ്ധ്യക്ഷ പി.പി. പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ചെയർമാൻ കെ. ബാബു ജോസഫ് മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി കെ. കിഷോർ കുമാർ, വൈസ് പ്രസിഡന്റ് കെ. മധുസൂദനൻ, പി. രേഷ്ണ, പി.പി. അശോകൻ, കെ. അശോകൻ പ്രസംഗിച്ചു. രാവിലെ സംസ്ഥാന പതാക സീനിയർ വൈസ് പ്രസിഡന്റ് കെ. അബ്ദുൾ റഷീദും ജില്ലാ പതാക ഡോ. വി.പി.പി. മുസ്തഫയും ഉയർത്തി. ഇന്ന് ഫൈനൽ മത്സരം നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ സമ്മാനദാനം നിർവഹിക്കും.