photo-1-
പുതിയ ക്രിമിനൽ നിയമങ്ങളെ കുറിച്ചുള്ള ട്രെയിനിംഗ് പ്രോഗ്രാം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നഗരേഷം കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: ബാർ കൗൺസിൽ ഓഫ് കേരളയും കേരള ജുഡീഷ്യൽ അക്കാഡമിയും ചേർന്ന് കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടത്തുന്ന പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളുടെ ട്രെയിനിംഗ് പ്രോഗ്രാം ഇന്ന് സമാപിക്കും. ഇന്നലെ ജസ്റ്റിസ് നാരായണ പിഷാരടി ഭാരതീയ ന്യായ സുരക്ഷാ സൻഹിതിനെ കുറിച്ച് ക്ലാസ്സെടുത്തു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്തു. ബാർ കൗൺസിൽ വൈസ് ചെയർമാൻ അഡ്വ. എം. ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ അംഗം അഡ്വ. സി.കെ. രത്നാകരൻ, ജില്ലാ ജഡ്ജ് ടി.കെ. നിസാർ അഹമ്മദ്, ബാർ കൗൺസിൽ ചെയർമാൻ ടി.എസ്. അജിത്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കസ്തൂരി ദേവൻ എന്നിവർ പങ്കെടുത്തു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജി.വി. പങ്കജാക്ഷൻ നന്ദി പറഞ്ഞു.