കരിവെള്ളൂർ: പുത്തൂർ ആർട്സ് ആൻഡി സ്‌പോർട്സ് ക്ലബ്ബിന്റെയും, സംസ്ഥാനവടം വലി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ, കലാ സാംസ്‌കാരിക കായിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന പുത്തൂരിലെ പി. സതീശൻ അനുസ്മരണം പുത്തൂർ അമ്പല മൈതാനിയിൽ നടന്നു. അനുസ്മരണയോഗം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ എം. രാഘവൻ ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. ഹരികുമാർ, വടംവലി അസോസിയേഷൻ രക്ഷാധികാരി പത്മനാഭൻ പിലാത്തറ, സംസ്ഥാന പ്രസിഡന്റ് ബാബു മുല്ലക്കൊടി, സി.പി.എം പെരളം നോർത്ത് ലോക്കൽ സെക്രട്ടറി കെ. മധു, പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ജയരാജൻ, ബാബു മടിക്കൈ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.വി വിഷ്ണു സ്വാഗതവും കെ.വി പ്രീൺകുമാർ നന്ദിയും പറഞ്ഞു.