തളിപ്പറമ്പ്: നാടുകാണി അൽമഖർ മുപ്പത്തിയഞ്ചാം വാർഷിക സനദ് ദാന സമാപന സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. അൽമഖർ വർക്കിംഗ് പ്രസിഡന്റ് സയ്യിദ് സുഹൈൽ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പേരോട് അബ്ദു റഹ്‌മാൻ സഖാഫി, സുറൈജ് സഖാഫി കടവത്തൂർ, സയ്യിദലി ബാഫഖി തങ്ങൾ, പട്ടുവം കെ.പി അബൂബക്കർ മുസ്‌ലിയാർ, ഹസൻ മുസ്‌ലിയാർ വയനാട്, മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസി, കെ.പി അബ്ദുൽ ജബ്ബാർ ഹാജി, മുസ്തഫ ഹാജി പനാമ, റഫീഖ് അമാനി തട്ടുമ്മൽ സംസാരിച്ചു. പ്രാസ്ഥാനിക സമ്മേളനം എ.പി അബ്ദുള്ള മുസ്‌ലിയാർ മാണിക്കോത്തും അമാനീസ് സംഗമം ഹജ്ജ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഫൈസിയും ഉദ്ഘാടനം ചെയ്തു.
പ്രവാസി സംഗമം മുസ്തഫ ദാരിമി കടാങ്കോടും ദേശീയോദ്ഗ്രഥന സംഗമം എൻ. അലി അബ്ദുള്ളയും ഉദ്ഘാടനം ചെയ്തു.