കണ്ണൂർ: താഴെചൊവ്വക്ക് സമീപം കക്കൂസ് മാലിന്യം തള്ളാനെത്തിയ മൂന്ന് പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി ഷിഹാസ് ഷക്കീർ, കണ്ണൂർ സിറ്റി നാലുവയലിലെ സൽമാനുൽ ഫാരിസ്, തിരുനെൽവേലിയിലെ ജെ. ശരൺ രാജ എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കോർപറേഷൻ കൗൺസിലർമാരായ ധനേഷ് മോഹൻ, ഷഹീദ എന്നിവരുടെ നേതൃത്വത്തിലാണ് കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി തടഞ്ഞത്. സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷാരുണിനെ പ്രതികൾ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.