കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഐ.ഇ.സി വിഭാഗത്തിന്റെ നേതൃത്വത്തിൽ എയ്ഡ്സ് വാൻ ക്യാമ്പയിൻ സംസ്ഥാനത്തിലുടനീളം പ്രയാണം തുടരുകയാണ്. പള്ളിക്കര കുന്നുച്ചിയിൽ സംഘടിപ്പിച്ച പാൻടെക് സുരക്ഷ ക്ലാസിൽ പ്രോജക്ട് ഡയറക്ടർ ടി. രാജീവൻ അദ്ധ്യക്ഷനായി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്വിൻ വഹാബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി ഓഫീസർ ഡോ. ആരതി രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, മെമ്പർ റീജ രാജേഷ്, പി.വി സജീവൻ, കോഴിക്കോട് ദിശ മോണിറ്ററിംഗ് ആൻഡ് ഡോക്യുമെന്റേഷൻ ഓഫീസർ പ്രിയേഷ്, മുൻ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമൻ, വിദ്യാർത്ഥിനി സാനിയ സംസാരിച്ചു. പാൻടെക് മാനേജർ സി.കെ വിദ്യ സ്വാഗതവും പ്രീത നന്ദിയും പറഞ്ഞു. സനാതന കോളേജ് വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.