karathe
ഇന്റർ ഡോജോ കരാത്തെ വിജയികൾക്കുള്ള മെ‌ഡൽ വിതരണൺ കെ.വി. വിജേഷ് ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി: സ്‌പോട്ർസ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ ഇന്റർ ഡോജോ കരാത്തെ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ തലശ്ശേരി നഗരസഭ കൗൺസിലർ കെ.വി. വിജേഷ് ഉദ്ഘാടനം നിർവഹിച്ചു. കേരള ചീഫ് ഇൻസ്ട്രക്ടർ സെൻസായി ഡോ. കെ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ കൗൺസിലർ കെ. ലിജേഷ്, റൻഷി എം.എം വിപിൻ, റൻഷി വി.പി. ശ്രീജിത്ത്, മദർ പി.ടി.എ മെമ്പർ ഷൈമ, സെൻസായി അശ്വിൻ കുട്ടിമാക്കൂൽ സംസാരിച്ചു. മേഘന പ്രേംജിത്ത് സ്വാഗതവും സമ്പായി നിവേദിത നന്ദിയും പറഞ്ഞു. കരാത്തെ ഇന്ത്യ ഓർഗനൈസേഷന്റെ ഡാൻ എക്സാമിനേഷനിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ഇൻസ്ട്രക്ടർ ട്രെയിനിംഗ് കോഴ്സ് കഴിഞ്ഞവർക്കുള്ള ഐ.ഡി. കാർഡ് വിതരണവും ചടങ്ങിൽ നടന്നു.