കാഞ്ഞങ്ങാട്: വഴിയോര കച്ചവടക്കാരെ നിയമവിരുദ്ധമായി ഒഴിപ്പിക്കുന്ന നടപടി പൂർണ്ണമായി നിർത്തലാക്കുക, എല്ലാ പഞ്ചായത്തിലും വഴിയോരകച്ചവട സംരക്ഷണ നിയന്ത്രണ നിയമത്തിൽ പറയുന്ന വെൻഡിംഗ് കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ വഴിയോര വ്യാപാര സ്വയംതൊഴിൽ സമിതി സി.ഐ.ടി.യു കാസർകോട് ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.ആർ ദിനേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്രാഹിം പുത്തിഗെ പ്രമേയം അവതരിപ്പിച്ചു. സി.എച്ച് കുഞ്ഞമ്പു, വി. കൃഷ്ണൻ, പി.സി.എച്ച് അഷ്റഫ്, എ.വി. മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ സംസ്ഥാന സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുത്തു. രഘുപതി സ്വാഗതവും പി. നാരായണൻ നന്ദിയും പറഞ്ഞു.