k

കണ്ണൂർ: ആരോപണ വിധേയനായ കൊല്ലം എം.എൽ.എ എം.മുകേഷിനെ സിനിമാനയ രൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയ സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് തെളിഞ്ഞുവെന്ന് ഷാഫി പറമ്പിൽ എം.പി. സമിതിയിൽ സംവിധായകൻ രഞ്ജിത്തിനെ കൂടി ഉൾപ്പെടുത്താമായിരുന്നുവെന്ന് ഷാഫി പരിഹസിച്ചു. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട് കത്തിക്കുന്നതായിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് ചെലവഴിച്ച പണം സി.പി.എം സർക്കാരിലേക്ക് തിരിച്ചടയ്ക്കണം. മന്ത്രിയോ എം.എൽ.എയോ മാത്രമല്ല, സർക്കാരിനുതന്നെ തുടരാൻ യോഗ്യതയില്ല.