പുല്ലൂർ: അതിയാൽ തറവാട് കാരണവർ കെ.കുഞ്ഞമ്പുവിനെ പുതുക്കൈ തറവാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പുതുക്കൈ തറവാട് കമ്മിറ്റി രക്ഷാധികാരികളായ എസ്.കെ ബാലകൃഷ്ണൻ വെള്ളിക്കോത്ത് , കെ.ഗോപാലൻ പുല്ലൂർ, കെ.വി കൃഷ്ണൻ അതിയാമ്പൂർ എന്നിവർ ചേർന്ന് കെ. കുഞ്ഞമ്പുവിനെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. പ്രസിഡന്റ് മനോജ് കുമാർ കാസർകോട് അദ്ധ്യക്ഷനായി. സെക്രട്ടറി ശ്രീജിത്ത് പുല്ലൂർ, കുഞ്ഞികൃഷ്ണൻ കൊടവലം, അനിൽ പുളിക്കാൽ, രാജു പിലിക്കോട് എന്നിവർ സംസാരിച്ചു. കെ.കുഞ്ഞമ്പു മറുപടി പ്രസംഗം നടത്തി.