yogam
ദേശീയ പാത നിര്‍മ്മാണത്തിലെ ആശങ്ക ദൂരീകരിക്കുന്നതിന് ചേര്‍ന്ന യോഗം സി കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ദേശീയപാത നിർമ്മാണത്തോടെ നാട്ടുകാർക്കുണ്ടായ ആശങ്ക ചർച്ച ചെയ്യുന്നതിന് വിപുലമായ യോഗം ചേർന്നു. പുല്ലൂർ മധുരമ്പാടി കണ്ണാങ്കോട്ട് പുളിക്കാൽ പുല്ലൂർ പാലം പ്രദേശത്തെ നാട്ടുകാരാണ് യോഗം ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി പുല്ലൂർ പ്രസിഡന്റ് രത്നാകരൻ മധുരമ്പാടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.വി.നാരായണൻ, സംസ്‌കൃതി സെക്രട്ടറി എ.ടി.ശശി, എം.വി.പത്മനാഭൻ, അനിൽ പുളിക്കാൽ, സുനിൽകുമാർ ചേനവളപ്പിൽ, അശോകൻ, വി.വി.ശശിധരൻ കണ്ണാങ്കോട്ട് എന്നിവർ സംസാരിച്ചു. ദേശീയപാത നിർമ്മാണ ഭാഗമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായിട്ടുള്ള പ്രയാസങ്ങൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആശങ്ക പരിഹാരിക്കുന്നതിന് 28 ന് ദേശീയപാത അധികൃതരുമായി ചർച്ച നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.