conven
കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് കണ്ണൂർ ജില്ല പ്രവർത്തക കൺവെൻഷൻ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: സമസ്ത മേഖലകളിലും പിന്നോക്കവും സാമൂഹിക നീതി നിഷേധിക്കപ്പെട്ടവരുമായ പരമ്പരാഗത തൊഴിലാളികൾ രാഷ്ട്രീയശക്തി ആർജിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ എത്തണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ പറഞ്ഞു. കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് കണ്ണൂർ ജില്ല പ്രവർത്തക കൺവെൻഷൻ പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ മണിയറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ആർ. അരുൺകുമാർ മുഖ്യപ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി പദ്മനാഭൻ ചേരാപുരം സംഘടനാ വിശദീകരണവും നടത്തി. എ.പി. നാരായണൻ, കെ. ജയരാജ്, പിലാക്കൽ അശോകൻ, പ്രശാന്ത് കോറോം, വി.പി. വേണുഗോപാലൻ, രാജൻ ബേടകം, ടി.വി. കുമാരൻ, ബാലകൃഷ്ണൻ പേരളം, എ.ഡി. സുനിൽകുമാർ, നെല്ലിക്കുട്ടി സജയൻ, സന്തോഷ് പുതിയങ്കാവ്, പ്രകാശൻ മണിയറ തുടങ്ങിയവർ സംസാരിച്ചു.