k-sudhakaran

കണ്ണൂർ: സമ്പൂർണ്ണ പരാജയത്തിന്റെ പര്യായമായ പിണറായി വിജയന്റെ ദുർഭരണത്തിനെതിരായ വികാരം വിദ്യാർത്ഥികളിലൂടെ പ്രതിഫലിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധകരൻ എം.പി പറഞ്ഞു. കെ.എസ്.യു ജില്ലാ നേതൃക്യാമ്പിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം പിണറായി വിജയനുമായി സംഘർഷത്തിലാണ്. ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥി കാലഘട്ടം മുതൽ മുഖ്യമന്ത്രി സ്ഥാനത്തുൾപ്പെടെയുള്ള പിണറായിയുടെ പ്രവർത്തനങ്ങൾ പരാജയത്തിന്റെ ഏടുകളാണ്. കേവലം സാങ്കേതികമായ തിരഞ്ഞെടുപ്പ് വിജയങ്ങൾക്കപ്പുറത്തേക്ക് ജനവിശ്വാസവും ആത്മാർത്ഥമായ കമ്മ്യൂണിസ്റ്റ് പിന്തുണയും നേടാൻ പിണറായി വിജയന് ഇതുവരെ സാധിച്ചിട്ടില്ല. ഒടുവിലത്തെ തിരഞ്ഞെടുപ്പിൽ പിണറായിയുടെ നേതൃത്വത്തിനേറ്റ തിരിച്ചടി സാധാരണ കുടുംബങ്ങളിൽ നിന്നുള്ള വികാരമാണെന്നും സുധാകരൻ പറഞ്ഞു.