പാനൂർ: കടവത്തൂർ ടൗണിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടിത്ത ത്തിൽ പതിനാലു മുറികളുള്ള ബിൽഡിംഗിലെ വ്യാപാര സ്വാപനങ്ങളും കൊപ്രകടയുടെ ഗോഡൗണും പൂർണമായി കത്തിച്ചാമ്പലായതിൽ ഒന്നര കോടിയോളംരൂപയുടെ നഷ്ടമാണ് ഉണ്ടായത്. വ്യാപാരസ്ഥാപനങ്ങൾ പുനർ നിർമ്മിക്കുന്നതിന് നഷ്ടപരിഹാരം ഉൾപ്പെടെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ വി.ഗോപിനാഥ്, ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ, ജില്ലാ പ്രസിഡന്റ് പി.വിജയൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പങ്കജവല്ലി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.