കാസർകോട്: മഹാകവി ടി. ഉബൈദിന്റെ സ്മരണയ്ക്കായി ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവിയും കേരള സാഹിത്യ അക്കാഡമി പ്രസിഡന്റുമായ പ്രൊഫ. കെ. സച്ചിദാനന്ദന് സമ്മാനിക്കും. ഡോ. എം.കെ മുനീർ എം.എൽ.എ, ടി.പി. ചെറൂപ്പ, കല്ലട്ര മാഹിൻ ഹാജി, എ അബ്ദുൽ റഹ്മാൻ, യഹ്യ തളങ്കര, ജലീൽ പട്ടാമ്പി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
ഇംഗ്ലീഷ് പ്രൊഫസറായ സച്ചിദാനന്ദന്റെതായി മലയാളത്തിൽ 42 കൃതികളും കവിതാ സമാഹാരങ്ങളും, ഇംഗ്ലീഷിൽ 9 കൃതികളും അറബിക്, ഐറിഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിൽ 41 വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നും ദുബായ് കെ.എം.സി.സി കാസർട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി.ആർ ഹനീഫ്, അബ്ദുല്ല ആറങ്ങാടി, കെ.പി അബ്ബാസ് കളനാട്, ഹസൈനാർ ബീജന്തടുക്ക എന്നിവർ അറിയിച്ചു.